പുതിയ നക്ഷത്ര വ്യൂഹത്തെ കണ്ടെത്തി നാസ; കണ്ടെത്തിയത് ഭൂമിയില്‍ നിന്നും 60 ലക്ഷം പ്രകാശവര്‍ഷം അകലെ

Published by
Janam Web Desk

ന്യൂഡല്‍ഹി: നാസയുടെ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിക്ക് വീണ്ടും നേട്ടം. അപൂര്‍വ്വമായ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയെന്നാണ് നാസ അവകാശപ്പെടുന്നത്. ലക്ഷക്കണക്കിന് നക്ഷത്ര വ്യൂഹങ്ങള്‍ സ്ഥിതി ചെയ്യുന്ന സമൂഹത്തെയാണ് കണ്ടെത്തിയത്. ദ ഗ്രേറ്റ് ബാര്‍ഡ് സ്‌പൈറല്‍ ഗ്യാലക്‌സി എന്ന് പേരിട്ടിരിക്കുന്ന നക്ഷത്ര വ്യൂഹം ഭൂമിയില്‍ നിന്നും 60 ലക്ഷം പ്രകാശവര്‍ഷം ദൂരെയാണെന്നും നാസ അറിയിച്ചു. ബ്ലൂ ആന്റ് ഫിയറി ഓറഞ്ച് എന്നാണ് നക്ഷത്ര സമൂഹം കണ്ടെത്തിയ പ്രദേശത്തിന്റെ നിറത്തെ നാസ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി ചുരുളുകളായി കിടക്കുന്ന ഒരു പരവതാനി പോലെയുള്ള  ചിത്രമാണ് ദൂരദര്‍ശനിയിലൂടെ നാസയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

ബഹിരാകാശത്തെ നക്ഷത്ര സമൂഹത്തിലെ എന്‍ജിസി 1365 എന്ന മേഖലയിലാണ് പുതിയവയെ ഹബിള്‍ ടെലസ്‌ക്കോപ്പ് കണ്ടെത്തിയിരിക്കുന്നത്. വളരെ അടുത്തകാലത്ത് നക്ഷത്രങ്ങള്‍ രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞരുടെ നിഗമനം മാത്രമല്ല വളരെ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷമാണ് കണ്ടെത്തിയത്. അവയില്‍ നിന്നും ഭാവിയില്‍ വീണ്ടും നക്ഷത്രങ്ങള്‍ രൂപപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

Share
Leave a Comment