വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അധിക വീടുകളിലും ഇന്ന് വളര്‍ത്തു മൃഗങ്ങള്‍ കാണാന്‍ സാധിക്കും. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് വളര്‍ത്തു മൃഗങ്ങളെ വീട്ടിലുള്ളവര്‍ കാണുന്നത്. അവയോടൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ ഇഷ്ടമുളളവരാണ് ഏറേയും. ടിവി കാണുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും തുടങ്ങി ഉറങ്ങുമ്പോള്‍ വരെ വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നവരുണ്ട്. എന്നാല്‍ വന്യ മൃഗങ്ങളെ കുറിച്ചു കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. അപ്പോള്‍ അവരോടൊപ്പം ഒരുമിച്ചു താമസിക്കുന്ന കാര്യമായാലോ.. അവര്‍ക്കൊപ്പം ജീവിക്കാന്‍ ഒരു അവസരം ഉണ്ടായാലോ.. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നാം. എന്നാല്‍ പേടിക്കുകയോ അതിശയമെന്നു കരുതുകയോ വേണ്ട. പെയ്രി ഡെയ്സ റിസോര്‍ട്ടില്‍ ആര്‍ക്കും മൃഗങ്ങള്‍ക്കൊപ്പം ജീവിക്കാം.
ചെറിയ പുളളികളൊന്നുമല്ല ഇവിടെയുളളത്. കരടി, ചെന്നായ, കടല്‍ സിംഹങ്ങള്‍, സൈബീരിയന്‍ കടുവകള്‍, പെന്‍ഗ്വിനുകള്‍, ധ്രുവക്കരടികള്‍, വാല്‍റസുകള്‍ തുടങ്ങി ഒരുപാട് വന്യജീവികള്‍ ഇവിടെയുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നാണ് പെയ്രി ഡെയ്സ റിസോര്‍ട്ട്. മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കു കൂടി വേണ്ടിയാണ് ഈ റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പെയ്രി ഡെയ്സ റിസോര്‍ട്ട് ഒരു മൃഗശാലയ്‌ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ഒരുക്കി അതിനുളളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മൃഗങ്ങള്‍ക്കും നമുക്കും ഇടയില്‍ ഒരു ചില്ലിന്റെ അകലം ഉണ്ടായിരിക്കും അതുകൊണ്ടു തന്നെ ഇവിടെയുള്ള എല്ലാ മൃഗങ്ങളുടെയും അടുത്തുവരെ പോകാം, അവയെ കാണാം എന്നാല്‍ തൊടാന്‍ പറ്റില്ലെന്നു മാത്രം. വിശാലമായ മുറികളും, ദി ലാസ്റ്റ് ഫ്രോണ്ടിയര്‍, ദി ലാന്‍ഡ് ഓഫ് കോള്‍ഡ്. തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന എട്ട് വ്യത്യസ്ത തീമുകളും വന്യജീവി കാഴ്ചകളുമുള്ള നൂറ് മുറികളും റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ പാര്‍ക്കിംഗ് സൗകര്യം, ഭക്ഷണം, വൈഫൈ എന്നീ താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പാക്കേജിന് 129 യൂറോ ആണ് ചിലവ് വരുന്നത്.
Comments