ന്യൂഡൽഹി : തങ്ങളുടെ ദേശീയ ദിനത്തിന് ആശംസ നേരുകയും, ആഘോഷിക്കുകയും ചെയ്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് പ്രസിഡന്റ് സായ് ഇങ് വെനും , വിദേശകാര്യ മന്ത്രാലയവും .
‘ തായ് വാൻ ദേശീയ ദിനത്തിൽ ആശംസകൾ അറിയിച്ച ഇന്ത്യയിലെ ഞങ്ങളുടെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ ഒരേ മൂല്യങ്ങളാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത് . സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ പങ്കിട്ട മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ജനാധിപത്യ ജീവിത രീതിയെ സംരക്ഷിക്കുന്നതിലും നമുക്ക് ഒരുമിച്ച് അഭിമാനിക്കാം.‘ സായ് ഇങ് വെൻ ട്വിറ്ററിൽ പറഞ്ഞു.
ചൈനയ്ക്കെതിരെ ഇന്ത്യയുടെ പിന്തുണ ഉറപ്പിക്കുന്നതായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ ട്വീറ്റ് . “ #TaiwanNationalDay ആഘോഷിച്ചതിന് ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്ക്, പ്രത്യേകിച്ചും ഇന്ത്യക്ക് ആശംസകൾ. നിങ്ങളുടെ പിന്തുണയോടെ, വെല്ലുവിളികളെ നേരിടുന്നതിൽ തായ്വാൻ തീർച്ചയായും കൂടുതൽ ഊർജ്ജസ്വലനാകും, പ്രത്യേകിച്ചും ചൈനയെ പോലെയുള്ളവരെ എതിരിടുമ്പോൾ ‘ ഇങ്ങനെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ട്വീറ്റ്.
സന്ദേശത്തിൽ ‘ ഗെറ്റ് ലോസ്റ്റ് ‘ ടൈപ്പ് എന്നാണ് ചൈനയെ സൂചിപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം നൽകിയ ദേശീയ ദിന സന്ദേശത്തിലും ഇന്തോ-പസഫിക്ക് മേഖലയില്‍ ജനാധിപത്യവും സമാധാനവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സമാനമനസ്കരുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
Comments