പണം എടുക്കാനായി എടിഎമ്മില്‍ എത്തി ഒരു പ്രാവശ്യമെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ കുറവായിരിക്കും. കാരണം മിക്ക എടിഎമ്മുകളും ആളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. അധികം ആളുകളും എടിഎം വഴിയാണ് പണം പിന്‍വലിക്കുന്നത് . എന്നാൽ ചില സമയങ്ങളിൽ എടിഎം മെഷിന്റെ തകരാര്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ നമുക്ക് അനുഭവപ്പെടുന്നു. എന്നാല്‍ വേണ്ടത്ര പണം കയ്യില്‍ ഉണ്ടായിട്ടു കൂടി നമ്മുടെ അത്യാവശ്യ സമയത്ത് എടിഎമ്മില്‍ നിന്ന് പണം ലഭിക്കുകയില്ല. കൂടാതെ എടിഎം കാര്‍ഡ് ഇട്ട ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതിനനുസരിച്ചു അക്കൗണ്ടില്‍ നിന്ന് പണം പോയതായി ഫോണില്‍ മെസ്സേജ് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ കയ്യിലേക്ക് പണം ലഭിക്കുന്നില്ല.
ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം ബാങ്കിനാണെന്നും പണം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉളള പുതിയ നിയമം ആര്‍ബിഐ പുറപ്പെടുവിച്ചിരിക്കുകയാണ്. ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിനു ശേഷം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരികെ അക്കൗണ്ടില്‍ എത്തിയില്ലെങ്കിൽ തുടര്‍ന്നുളള ദിവസം നൂറ് രൂപ വെച്ച് നഷ്ടപരിഹാരം നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഉപഭോക്താവിന്റെ തകരാറു മൂലമല്ലാതെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയാണെങ്കില്‍ ബാങ്കിലോ, എടിഎം മെഷിന് ഏതു ബാങ്കിന്റേതാണോ അവിടെയോ പരാതി നല്‍കേണ്ടതാണ്.
പരാതി നല്കി 30 ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുകയോ ആര്‍ബിഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി പരാതിപ്പെടുകയോ ചെയ്യാവുന്നതാണ്. അത്യാവശ്യത്തിനു പണം എടുക്കാന്‍ എടിഎമ്മിലെത്തിയ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് വളരെ പ്രയാസകരമാണ്, അതുകൂടാതെ തന്നെ അക്കൗണ്ടിലുള്ള പണം കയ്യില്‍ ലഭിക്കാതെ അക്കൗണ്ടില്‍ നിന്നും പോയതായി മെസ്സേജ് വരുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ അതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമം ആര്‍ബിഐ കൊണ്ടു വന്നിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാണ്.
Comments