ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതോടെയാണ് ആദ്യ ജാഗ്രതാ നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചത്.
ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും. 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഷട്ടർ തുറക്കും.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സമീപദിവസങ്ങളിലായി ശക്തമായ മഴയുണ്ടായിരുന്നു.ഇതാണ് ജനനിരപ്പ് ഉയരാൻ കാരണം.
Comments