കൊല്ലം: സുനാമി ദുരന്ത ബാധിതര്‍ക്കായി നിര്‍മിച്ച വീടുകളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നു. കൊല്ലം ജില്ലയില്‍ സുനാമി ബാധിതര്‍ക്ക് നിര്‍മിച്ച് നല്കിയ വീടുകളുടെ വിവരങ്ങള്‍ തേടി സി.ബി.ഐ. ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. രണ്ട് സ്വകാര്യ ഏജന്‍സികള്‍ നിര്‍മിച്ച് നല്കിയ 30 വീടുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ. ജില്ലാ ഭരണകൂടത്തിന് രേഖാമൂലം കത്ത് നല്‍കിയത്. വീടുകളുടെ നിര്‍മാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ സി.ബി.ഐ അന്വേഷിച്ചു.
സുനാമി ബാധിതര്‍ക്കായി കൊല്ലത്ത് 2211 വീടുകളാണ് നിര്‍മിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷം വീടുകളും നിര്‍മിച്ചത് സ്വകാര്യ ഏജന്‍സികളായിരുന്നു. ഇതില്‍ രണ്ട് ഏജന്‍സികള്‍ നിര്‍മിച്ച 30 വീടുകളുടെ നിര്‍മാണത്തിന്റെ രേഖകള്‍ അടങ്ങിയ ഫയലും സി.ബി.ഐ അവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന് സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് സുനാമി വീടുകളുടെ നിര്‍മാണത്തെ കുറിച്ചുള്ള വിവരങ്ങളും സിബിഐ തേടിയത്.
Comments