തിരുവനന്തപുരം : ‘കൊല അരുത്’ എന്ന പേരിൽ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നാടുണരുക എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐയുടെ പ്രതിഷേധ ധര്‍ണ്ണ . ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചതെന്നാണ് ഡിവൈ എഫ് ഐയുടെ അവകാശ വാദം .ഒരിക്കലും കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാത്ത പാർട്ടിയാണ് സിപിഎമ്മെന്നും , ആക്രമണങ്ങളിൽ പങ്കാളിയായവരെ പുറത്താക്കിയ ചരിത്രമാണ് പാർട്ടിക്കുള്ളതെന്നുമാണ് ഡി വൈ എഫ് ഐയുടെ പ്രസ്താവന .
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസാണ് തിരുവനന്തപുരം പാളയത്ത് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തത് . അതേ സമയം എതിരാളികൾക്കെതിരെ കൊലവിളി ഉയർത്തിയ ഡിവൈഎഫ്ഐ ഇപ്പോൾ കാട്ടുന്ന പ്രകടനങ്ങളെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത് വന്നു .
ഷുക്കൂറിനെ കൊല ചെയ്തതു പോലെ കൊല നടത്തുമെന്ന് മുദ്രാവാക്യം വിളിച്ച് നിലമ്പൂർ എടക്കരയില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിന്റെ വീഡിയോയും വീണ്ടും പ്രചരിച്ചു തുടങ്ങി . ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നുമാണ് ഡിവൈഎഫ്ഐക്കാര്‍ ഇതിൽ മുദ്രാവാക്യം വിളിക്കുന്നത്.
Comments