ന്യൂഡല്‍ഹി: തബ് ലീഗ് സമ്മേളനത്തിനെത്തിയ വിദേശികള്‍ക്ക് മടങ്ങാന്‍ കടമ്പകളേറെ. ഇന്ത്യന്‍ വിസാ നിയമം തെറ്റിച്ചവര്‍ക്ക് മാര്‍ഗ്ഗരേഖയുമായി കേന്ദ്ര ആഭ്യന്തരവകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ക്രിമിനല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ ഒഴികെയുള്ളവര്‍ നോഡല്‍ ഓഫീസര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം. ആകെ എട്ടുപേരെ മാത്രമാണ് ക്രിമിനില്‍ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത് . ഒരാഴ്ചയ്‌ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.
വ്യക്തികളെന്ന നിലയിലാണ് രാജ്യം വിസ അനുവദിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന നോഡല്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടീ കമ്മീഷണറായ ജോയ് തിര്‍ക്കിയെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് വിദേശപൗരന്മാരുടെ അപേക്ഷ പരിശോധിക്കാനായി നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറുടെ ബഞ്ചാണ് വിദേശപൗരന്മാരുടെ വിഷയം കൈകാര്യം ചെയ്യുന്നത്.
വിസ നിയമം തെറ്റിച്ചിരിക്കുന്നതിനാല്‍ സ്വദേശത്തേക്ക് മടങ്ങണമെങ്കില്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി ഇനി ലഭിക്കണം. അതനുസരിച്ച് മാത്രമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശ പൗരന്മാരെ കുറ്റവിമുക്തരാക്കു കയുള്ളു. തുടര്‍ന്നാണ് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മടങ്ങാനുള്ള വിസ അനുവദിക്കൂ എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
നിസാമുദ്ദീന്‍ മര്‍ക്കസിലെ മതസമ്മേളനത്തിനായി ഇന്ത്യയിലെത്തി വിദേശപൗരന്മാരെല്ലാവരും വിസ നിയമലംഘനമാണ് നടത്തിയതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. മാത്രമല്ല പരിപാടികള്‍ക്ക് പങ്കെടുക്കുന്നതിന് പകരം നിരവധി ഭീകരസംഘടനകളുടെ ചടങ്ങുകളിലും മതമൗലികവാദ സംഘടനകളുടെ കേന്ദ്രങ്ങളിലുമാണ് താമസിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പകര്‍ച്ചവ്യാധി നിരോധന നിയമവും തെറ്റിച്ച തബ് ലീഗ് സമ്മേളനം രാജ്യവ്യാപകമായി കൊറോണ വ്യാപിപ്പിക്കുന്നതില്‍ സുപ്രധാന കാരണമാവുകയും ചെയ്തു.
Comments