ന്യൂഡല്‍ഹി: പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെട്ട രണ്ടു പേരെ പിടികൂടി. ഡ്യൂട്ടിചെയ്യുകയായിരുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്. ഈ മാസം ആദ്യം ഡല്‍ഹിയിലെ അലിപ്പൂരിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് അക്രമിസംഘത്തെ പോലീസ് പിടികൂടിയത്.
ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പോലീസുദ്യോഗസ്ഥരില്‍ ഒരാളുടെ കാലില്‍ വെടിയേറ്റിരുന്നു. എ.എസ്.ഐ. സുബേ സിംഗിനാണ് വെടിയേറ്റത്. കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേന്ദ്ര വെടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. നിറാജ്, സോനു എന്നിവരാണ് പിടിയിലായത്. അലിപ്പൂരില്‍ നിന്നു തന്നെയാണ് ഇരുവരേയും പിടികൂടിയത്.
Comments