ഷാര്‍ജ്ജ: ധോണിക്കും കൂട്ടര്‍ക്കും ഒറ്റയ്‌ക്ക് ഉത്തരം നല്‍കി ശിഖര്‍ ധവാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 179 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മറികടന്നു. കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന് പ്രായശ്ചിത്തമായിട്ടായിരുന്നു ധവാന്റെ ബാറ്റിംഗ് പ്രകടനം. 58 പന്തിലാണ് ധവാന്‍ തന്റെ 101 റണ്‍സ് നേടിയത്. അവസാനം വരെ ടീമിനൊപ്പം നിന്ന് ജയം പിടിച്ചു വാങ്ങാനും ഡല്‍ഹിയുടെ മിസ്റ്റര്‍ സീനിയറിന് കഴിഞ്ഞു. ശിഖറിനൊപ്പം മാര്‍ക്കസ് സ്റ്റോയിന്‍സും(24) നായകന്‍ ശ്രേയസ്സ് അയ്യരും(23) നിര്‍ണ്ണായക റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്തു. ബൗളിംഗില്‍ ചെന്നൈയ്‌ക്കായി ദീപക് ചാഹര്‍ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബ്രാവോയും സാം കരനും ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ്‌ചെയ്ത ചെന്നൈയ്‌ക്കായി ഡ്യൂപ്ലെസി 47 പന്തുകളില്‍ 58 റണ്‍സെടുത്താണ് മികച്ച അടിത്തറയിട്ടത്. 25 പന്തില്‍ 45 റണ്‍സുമായി അമ്പാട്ടി റായിഡുവും 28 പന്തില്‍ 36 റണ്‍സുമായി ഷെയിന്‍ വാട്‌സണും ടീമിന് കരുത്തായി. അതിവേഗ ബൗളിംഗില്‍ പേരെടുത്തിരിക്കുന്ന ആന്റിച്ച് നോര്‍ത്തേ രണ്ടുവിക്കറ്റും റബാഡയും തുഷാറും ഓരോ വിക്കറ്റുമാണ് ഡല്‍ഹിക്കായി വീഴ്‌ത്തിയത്.
Comments