ലണ്ടന്‍: ലോക ലൈറ്റ് വെയിറ്റ് ചാമ്പ്യന്‍ പട്ടം തിയോഫിമോ ലോപ്പസിന്. വാസിലി ലോമാചെങ്കോവിനെ ഇടിച്ചിട്ടാണ് ലോപസ് കിരീടം ചൂടിയത്. മൂന്ന് കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയ ലോമാചെങ്കോക്കെതിരെ ശക്തമായ പോരാട്ടമാണ് ലോപ്പസ് കാഴ്ചവെച്ചത്. ലോമാചെങ്കോയേക്കാള്‍ പ്രായം 7 വയസ്സു കുറവാണെന്നതും ലോപ്പസിന് റിംഗില്‍ ഗുണമായി. കരിയറിലെ 16-ാമത്തെ മാത്രം മത്സരമാണ് ലോപ്പസ് കളിക്കുന്നത്. 116-112, 119-109,117-111 എന്ന നിലയിലാണ് ലോപ്പസ് പോയിന്റ് നേടിയത്.
തനിക്ക് തോല്‍പ്പിക്കാന്‍ ആഗ്രഹമുള്ള താരമാണ് ലോപ്പസെന്ന് കിരീടം ചൂടിയ ലോപ്പസിനെ അഭിനന്ദിച്ചുകൊണ്ട് ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ പറഞ്ഞു.
















Comments