അബുദാബി : യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാൻ കൊറോണ വാക്സിന് സ്വീകരിച്ചു. മരുന്ന് സ്വീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ പങ്ക് വച്ചത് . വാക്സിന് സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. ട്വിറ്ററിലൂടെ അദ്ദേഹം ആരോഗ്യ വിദഗ്ധർക്ക് നന്ദിയും അറിയിച്ചു
“ഞാൻ എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും വാക്സിനേറ്റർമാർക്കും നന്ദി പറയുന്നു . ഒപ്പം എല്ലാവർക്കും സുരക്ഷയും ആശംസിക്കുന്നു‘ അദ്ദേഹം ട്വീറ്റ് ചെയ്തു.യുഎഇയിലെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞ മാസം വാക്സിൻ നൽകി. ആശുപത്രി മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് കോർപ്പറേഷന്റെ ഡയറക്ടർ ജനറലുമായ ഡോ. യൂസിഫ് അൽ സെർക്കലും ഇതിൽ ഉൾപ്പെടുന്നു;
ഒക്ടോബര്‍ 16ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് വാക്സിന് സ്വീകരിച്ചിരുന്നു. വാക്സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്. സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് വാക്സിനേഷനാണ് മാര്‍ഗമെന്ന് വാക്സിന് സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് ശൈഖ് അബ്ദുള്ള കുറിച്ചു.
Comments