ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭീകരവേട്ട. ഷോപ്പിയാനിലും പുല്‍വാമയിലും രണ്ട് ദിവസത്തിനിടെ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 200 കടന്നു.
ഒക്ടോബര്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം 198 ഭീകരരെയാണ് കശ്മീരില്‍ സൈന്യം വധിച്ചത്. എന്നാല്‍, 19, 20 തീയതികളിലും ഏറ്റുമുട്ടലുണ്ടായി. ഷോപ്പിയാനിലും പുല്‍വാമയിലും നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 202 ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൈന്യം വധിച്ച ഭീകരരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019ല്‍ ആകെ 163 ഭീകരരെയാണ് സൈന്യം വധിച്ചത്.
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതോടെ ഭീകരര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. സുരക്ഷാ സേനയ്‌ക്ക് നേരെയുണ്ടാകുന്ന കല്ലേറ് ആക്രമണത്തിലുണ്ടായ കുറവും സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തിലെ വര്‍ധനവും മേഖലയില്‍ ഭീകരര്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.















