ചൈനയെയും പാകിസ്താനെയും നേരിടാന്‍ 'ബിആര്‍' പ്ലാന്‍ ആവിഷ്‌കരിച്ച് ഇന്ത്യന്‍ സൈന്യം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ചൈനയെയും പാകിസ്താനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്‌കരിച്ച് ഇന്ത്യന്‍ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 11:32 pm IST
FacebookTwitterWhatsAppTelegram

അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള യുദ്ധകപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. ഐ.എന്‍.എസ്. കവരത്തിയാണ് ഇന്ന് നാവികസേനയുടെ ഭാഗമായത്. ഇന്ത്യന്‍ കരസേനാ മേധാവിയാണ് നാവികസേന കപ്പല്‍ ഏറ്റുവാങ്ങിയതെന്ന കൗതുകവും സംയുക്തസൈനിക നീക്കത്തിന്റെ മികച്ച ഉദാഹരണമായിരിക്കുകയാണ്. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ജനറല്‍ എം.എം.നരവാനേ നാവികസേനയ്‌ക്കായി യുദ്ധകപ്പല്‍ ഏറ്റുവാങ്ങിയത്.

അതിവേഗം ഇന്ത്യ നിര്‍മ്മിച്ച നാല് യുദ്ധക്കപ്പലുകളില്‍ ഒടുവിലത്തേതാണ് കവരത്തി. ആന്റി സബ്മറൈന്‍ വാര്‍ഫെയറെന്ന സുപ്രധാന യുദ്ധ തന്ത്രത്തിലെ നിര്‍ണ്ണായക സ്ഥാനമാണ് ഇനി കവരത്തിക്കുള്ളത്. കമോറാത്ത ക്ലാസ്സില്‍ 28-ാം പദ്ധതിയായാണ് കപ്പലിന്റെ രൂപകല്‍പ്പന. എത്ര ആഴത്തിലും വേഗത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന അന്തര്‍വാഹനിയില്‍ ശക്തിയേറിയ റഡാറുകളും ആഴക്കടലിനടിയിലെ ചലനങ്ങള്‍ അറിയാവുന്ന സെന്‍സറുകളും സജ്ജീകരിച്ചിട്ടുണ്ട്.

അന്തര്‍വാഹിനി വ്യൂഹം നന്നായി ഉപയോഗിക്കുന്ന ചൈനക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിരോധമായി കവരത്തി മാറും. അന്തര്‍വാഹിനി വേധ മിസൈലുകള്‍ ജലത്തിലൂടെ വിക്ഷേപിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കവരത്തിയിലുള്ളത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് കപ്പല്‍ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയതെന്ന് നാവികസേന അറിയിച്ചു.

ഇന്ത്യയുടെ തദ്ദേശീയമായ ടാങ്ക് വേധ മിസൈല്‍ നാഗ് യുദ്ധമുഖത്തേക്ക്. നാഗിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. അവസാന വട്ട പരീക്ഷണം പൂര്‍ത്തിയായതോടെ മിസൈല്‍ ഉടന്‍ തന്നെ കരസേനയ്‌ക്ക് കൈമാറും.

രാജസ്ഥാനിലെ പൊഖ്റാനില്‍ ആണ് നാഗ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഇന്ത്യയുടെ മൂന്നാം തലമുറ മിസൈലാണ് നാഗ്. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണിത്. ടാങ്കുകളെ തകര്‍ക്കാനുളള ഏറ്റവും കരുത്തേറിയ മിസൈല്‍ ആണ് ഇത്. ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളേയും കവചിത വാഹനങ്ങളേയും തകര്‍ക്കാന്‍ പാകത്തിനാണ് നാഗിന്റെ രൂപകല്‍പ്പന.

നാലു മുതല്‍ 7 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യങ്ങളാണ് നാഗ് ഭേദിക്കുക. നേരിട്ട് യുദ്ധഭൂമിയില്‍ ഉപയോഗിക്കാനുള്ള മിസൈലുകളായ നാഗ് ഏത് കാലാവസ്ഥയിലും പ്രയോഗിക്കിനാകും. 1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്.

സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഡിആര്‍ഡിഒ. ഇന്ത്യന്‍ നാവിക സേനയുടെ മാരക ശേഷിയുള്ള യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നുമായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണത്തില്‍ അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.

അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ് ചെന്നൈയില്‍ വെച്ച് മിസൈല്‍ പരീക്ഷിക്കുന്നത്. ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ 400 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിച്ചാണ് മിസൈല്‍ വിജയം കൈവരിച്ചത്.

പ്രതിരോധ മേഖലയ്‌ക്ക് കരുത്തായി സ്റ്റാന്റ് ഓഫ് ആന്റി ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. വിക്ഷേപിക്കുന്നതിന് മുന്‍പും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള സവിശേഷതകളോട് കൂടിയാണ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സ്റ്റാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമായിരിക്കുന്നത്.

നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയില്‍ പുതിയ യുദ്ധ തന്ത്രങ്ങള്‍ ഒരുക്കി ഇന്ത്യ. ചൈനയെയും പാകിസ്താനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്‌കരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.

കടന്നു കയറ്റങ്ങളെയും, അതിക്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി ‘ബിആര്‍’ പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായുള്ള ആശങ്ക കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി ജനറല്‍ ബജ്വ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിആര്‍ പ്ലാന്‍ ആവിഷ്‌ക്കരിക്കുന്നത്. ഭീഷ്മ – റഫേല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ബി ആര്‍ പ്ലാന്‍.

കിഴക്കന്‍ ലഡാക്കിലെ സമുദ്രനിരപ്പില്‍നിന്നും 17000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഉഗ്രശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം സജീവമായതോടെയാണ് അതിര്‍ത്തിയില്‍ സര്‍വസജ്ജമായ യുദ്ധ ടാങ്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചൈനയുടെ പക്കലുള്ളത് കൂടുതലും ലൈറ്റ് വൈറ്റ് ടാങ്കുകളാണെങ്കില്‍ ഇന്ത്യക്കുള്ളത് റഷ്യന്‍ നിര്‍മിത ടി 90, ടി 72 ടാങ്കുകളാണ്.

നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് കോ മറികടന്നാല്‍ ചൈനയ്‌ക്ക് തക്കതായ മറുപടി നല്‍കാന്‍ ഭീഷ്മയ്‌ക്ക് സാധിക്കും. ചൈനയുടേയും പാകിസ്താന്റേയും ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വ്യോമസേനയുടെ റഫേല്‍ യുദ്ധവിമാനങ്ങളും അതിര്‍ത്തിക്ക് മുകളില്‍ സദാ നിരീക്ഷണം തുടരുകയാണ്.

അതിശൈത്യത്തിലും ബുദ്ധിമുട്ടില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ടി-90, ടി-72 യുദ്ധടാങ്കുകള്‍ക്ക് മുന്നില്‍ ചൈനയുടെ ഭാരംകുറഞ്ഞ ടാങ്കുകള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. പര്‍വതപ്രദേശങ്ങളിലെ കുത്തനെയുള്ള ഭൂപ്രകൃതിയിലും ഇരച്ചുകയറാന്‍ ഭാരക്കുറവ് സഹായിക്കുമെന്നാണ് ചൈനീസ് പ്രതീക്ഷ. എന്നാല്‍, എത്ര തണുപ്പിലും നിന്നുപോവാത്ത ശേഷിയാണ് ഇന്ത്യന്‍ ടാങ്കുകളുടെ ശക്തി.

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭീകരവേട്ട. ഷോപ്പിയാനിലും പുല്‍വാമയിലും രണ്ട് ദിവസത്തിനിടെ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 200 കടന്നു.

ഒക്ടോബര്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം 198 ഭീകരരെയാണ് കശ്മീരില്‍ സൈന്യം വധിച്ചത്. എന്നാല്‍, 19, 20 തീയതികളിലും ഏറ്റുമുട്ടലുണ്ടായി. ഷോപ്പിയാനിലും പുല്‍വാമയിലും നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 202 ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൈന്യം വധിച്ച ഭീകരരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019ല്‍ ആകെ 163 ഭീകരരെയാണ് സൈന്യം വധിച്ചത്.

2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതോടെ ഭീകരര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. സുരക്ഷാ സേനയ്‌ക്ക് നേരെയുണ്ടാകുന്ന കല്ലേറ് ആക്രമണത്തിലുണ്ടായ കുറവും സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തിലെ വര്‍ധനവും മേഖലയില്‍ ഭീകരര്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies