യേരേവാന്‍: അസാര്‍ബൈജാന്‍ അര്‍മേനിയ സംഘര്‍ഷത്തില്‍ സുപ്രധാന കണ്ണി തുര്‍ക്കിയാണെന്ന് അന്താരാഷ്‌ട്ര ഏജന്‍സികള്‍. അസര്‍ബൈജാന് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിച്ചുനല്‍കുമെന്ന എര്‍ദോഗാന്റെ പ്രസ്താവനയ്‌ക്ക് പുറകേയാണ് സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുന്നത്. നാഗോര്‍ണോ-കാരാബാഖ് അതിര്‍ത്തി പ്രദേശങ്ങളെ ചൊല്ലിയുള്ള മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാതിരിക്കാന്‍ തുര്‍ക്കിയാണെന്നാണ് ശ്രമിക്കുന്നത് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കി.
അര്‍മേനിയയ്‌ക്ക് കാലങ്ങളായി റഷ്യയാണ് പിന്തുണ നല്‍കുന്നത്. ഇവര്‍ക്കൊപ്പം ഫ്രാന്‍സും സഹായം വാഗ്ദ്ദാനം ചെയ്തുകഴിഞ്ഞു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് അസര്‍ബൈജാന്‍ അര്‍മേനിയയ്‌ക്കെതിരെ നടത്തുന്നത്. കഴിഞ്ഞയാഴ്ച രണ്ടു തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനം സംയുക്തമായി ഇരുരാജ്യങ്ങളും നടത്തിയെങ്കിലും ഇന്നലെ മുതല്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഐക്യരാഷ്‌ട്രസഭയും ഇരുരാജ്യങ്ങളും അന്താരാഷ്‌ട്രമര്യാദകള്‍ ലംഘിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
















Comments