ന്യൂഡൽഹി : ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് സേനയ്ക്ക് ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . 58-)0 വാർഷികം ആഘോഷിക്കുന്ന സേനയ്ക്ക് സല്യൂട്ട് സമർപ്പിച്ചാണ് മോദിയുടെ ട്വീറ്റ് .
‘ ഇന്ത്യയുടെ അഭേദ്യ ഘടകമായ ഐ ടി ബിപി യെ അഭിവാദ്യം ചെയ്യുന്നു @ITBP_official . ഹിമ വീർസ്., ഏറ്റവും ഭയാനകമായ വെല്ലുവിളികളെ വിജയകരമായി മറികടക്കാൻ കഴിയുന്നത് നിങ്ങളുടെ വീര്യവും ദൃഢനിശ്ചയവും കൊണ്ടാണ്. ദുരന്തസമയത്ത് ഐടിബിപിയുടെ മാനുഷിക ശ്രമങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ‘ ഇത്തരത്തിലാണ് മോദിയുടെ ട്വീറ്റ്.
ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) . 1962 ഒക്ടോബർ മാസം 24 നു രൂപം കൊണ്ട സംഘടന ഇന്ന്, ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത-ചൈന അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.
Comments