വ്യത്യസ്തനായ ഒരു ബാർബറാണ് പൊന്മാരിയപ്പൻ . പുതുവർഷത്തിൽ നല്ലൊരാശയം കൊണ്ട് ജനങ്ങൾക്ക് മുഴുവൻ മാതൃകയായ മനുഷ്യൻ അതാണ് തൂത്തുക്കുടി സ്വദേശി പൊൻമാരിയപ്പൻ.
ഈ കാലത്ത് ആളുകള്‍ക്കിടയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വായനാശീലം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നത്. മില്ലർപുരത്ത് അദ്ദേഹം നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലെ ഇത്തിരിയിടത്ത് നിറയെ പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു. ആയിരത്തോളം വരുന്ന ശേഖരത്തിലധികവും ചരിത്രപുസ്തകങ്ങളാണ്. കുട്ടികള്‍ക്കായി പുരാണ ഐതിഹ്യങ്ങളുമുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ ഊഴം കാത്തിരിക്കുമ്പോള്‍ ഫെയ്സ്ബുക്കും വാട്സപ്പും ഉപേക്ഷിച്ച് പുസ്തകം വായിക്കാൻ പ്രോത്സാഹിപ്പിക്കുക ,അതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം . ഇത്തരത്തിൽ.പുസ്തകങ്ങൾ വായിച്ചാൽ 30% ഡിസ്കൗണ്ടും സലൂണിൽ നൽകും.
മോദിയുടെ മൻ കി ബാത്ത് എഴുപതാം എപ്പിസോഡിലാണ് പൊൻമാരിയപ്പനെ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തിയത്.”അദ്ദേഹത്തിന് വളരെ ചെറിയ ഒരു സലൂൺ ഉണ്ട്, അവിടെ അദ്ദേഹം മാതൃകാപരമായ ഒരു കാര്യം ചെയ്തിട്ടുണ്ട് . തന്റെ സലൂണിന്റെ ഒരു ചെറിയ ഭാഗം ലൈബ്രറിയാക്കി മാറ്റി.”- മൻ കി ബാത്തിൽ പൊൻമാരിയപ്പന്റെ സംരംഭങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു:
പ്രധാനമന്ത്രിയുമായി സംവദിച്ച പൊൻമരിയപ്പൻ പറഞ്ഞു: “സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എനിക്ക് എട്ടാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവർ പഠിക്കുന്നത് കണ്ടപ്പോൾ എനിക്ക് നാണക്കേടും,വേദനയും തോന്നിയിരുന്നുഅതിൽ നിന്നാണ് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ ലൈബ്രറി തുടങ്ങണമെന്ന ആശയം തോന്നിയത്”.
കേവലം അഞ്ച് പുസ്തകങ്ങളിൽ നിന്ന് ആരംഭിച്ച സലൂൺ ലൈബ്രറി ഇന്ന് തത്ത്വചിന്ത മുതൽ സയൻസ് ത്രില്ലറുകൾ, ഫിക്ഷൻ ,നാടോടി കഥകൾ, മതം, പുരാണം, ധാർമ്മിക കഥകൾ, തുടങ്ങി പല വിഷയങ്ങളെക്കുറിച്ചുള്ള ഒരു ശേഖരമായി വളർന്നു.
Comments