ന്യൂഡല്‍ഹി: ചൈനയുടെ ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യക്കെല്ലാ വിധ സഹായങ്ങളും നല്‍കി കൂടെ നില്‍ക്കുമെന്ന ഉറപ്പുമായി മൈക്ക് പോംപിയോ. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ചൈന ഭീഷണിയാണ്. അതിര്‍ത്തികളില്‍ പാലിക്കേണ്ട അന്താരാഷ്‌ട്രമര്യാദകളെല്ലാം ലംഘിക്കുന്ന ചൈനയുടെ നയത്തെ ഒരിക്കലും അംഗീകരിക്കില്ല. സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ശാക്തീകരണത്തിന് കൂടെ നില്‍ക്കുമെന്നും പോംപിയോ വാക്കുനല്‍കി. ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ചെനയെ നില്ക്കുനിര്‍ത്താന്‍ ശക്തമായ നടപടികളാവശ്യമെന്നും ഒരു തരത്തിലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടമാണ് ചൈനയുടേതെന്നും മൈക്ക് പോംപിയോ പറഞ്ഞു. ഏഷ്യന്‍ മേഖലയില്‍ ഏറ്റവും സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. മറ്റ് രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യ ഒരുക്കമാണ്. കൊറോണ പ്രതിരോധത്തില്‍ അതെല്ലാവരും അംഗീകരിച്ചും കഴിഞ്ഞു.
രണ്ടു സുപ്രധാന ജനാധിപത്യരാജ്യങ്ങളാണ് ഒന്നിച്ചത്.കൊറോണ പ്രതിരോധം മുതല്‍ ചൈനയുടെ ഏഷ്യാ-പെസഫിക് മേഖലയിലെ കടന്നുകയറ്റം തടയുന്നതിലും ഇന്ത്യയ്‌ക്കായി ഒരുമിച്ചു നില്‍ക്കുമെന്നും പോംപിയോ പറഞ്ഞു. ഇന്ത്യയുമായി സുപ്രധാന പ്രതിരോധ കരാറുകളാണ് ഒപ്പുവെച്ചത്. മേഖലയിലെ സുരക്ഷ സ്വയം നോക്കാൻ ശേഷിയുള്ള ഇന്ത്യയ്‌ക്ക് സഹായം ചെയ്യേണ്ട നിർണ്ണായക സമയമാണിത്. ഒപ്പം ഏഷ്യാ-പെസഫിക് മേഖലയിലെ മുൻ ധാരണകൾ പ്രകാരം മറ്റ് ചെറുരാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന വിശ്വാസം അമേരിക്കയ്‌ക്കുണ്ട്. അതിനാൽത്തന്നെ ഇന്ത്യയ്‌ക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
2 പ്ലസ് 2 ചര്‍ച്ചകള്‍ക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് എന്നിവരുമായി ചൈനാ വിഷയം സംസാരിക്ക വേയാണ് പോംപിയോ അമേരിക്കയുടെ നയം വ്യക്തമാക്കിയത്. ഹൈദരാബാദ് ഹൗസിലാണ് സംയുക്തസമ്മേളനം നടക്കുന്നത്. യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് മന്ത്രിതലത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് സൈനിക മേധാവികളും ബിപിന്‍ റാവത്തിനൊപ്പം ചര്‍ച്ചയിലുണ്ട്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ലയും സമ്മേളനത്തിലുണ്ട്.
















Comments