പാലക്കാട് : ദേശാഭിമാനിയുടെ ഭാവനയെ നമിക്കുന്നതായി വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ.പ്രോസിക്യൂഷനു വീഴ്‌ച്ച സംഭവിച്ചതായി ജലജ മാധവൻ സമ്മതിച്ചു എന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്തയെ പരിഹസിച്ചാണ് ജലജ മാധവൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
താനും ദേശാഭിമാനിയുടെ വരിക്കാരിയാണെന്നും ഇതാണോ മാദ്ധ്യമ ധർമ്മമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. ദേശാഭിമാനിയിൽ വരുന്ന എല്ലാ വാർത്തകളും ഇത്തരത്തിൽ ഉള്ളതാണല്ലോ എന്നോർക്കുമ്പോൾ വിഷമം ഉണ്ടെന്നും അവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത് ദേശാഭിമാനി…ഇതോ മാധ്യമ ധർമം.. ഞാനും ഒരു ദേശാഭിമാനി വരിക്കാരിയാണ്. ഞാൻ ഇന്നലെ പറഞ്ഞത് ഇത്തരത്തിൽ മാറ്റി എഴുതണമെങ്കിൽ അസാമാന്യ ഭാവനാശക്തി വേണം. ആ ഭാവന ശക്തിയെ ഞാൻ നമിക്കുന്നു. എന്നെ വിഷമിപ്പിക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. ദേശാഭിമാനിയിൽ വരുന്ന എല്ലാ ന്യൂസും ഇതരത്തിലുള്ളത് ആയിരിക്കുമല്ലോ എന്നത്. സത്യം അറിയാൻ ദേശാഭിമാനി വായിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു..
സത്യമായും ഞാൻ വ്യാസനിക്കുന്നു. ദേശാഭിമാനി ഇപ്പോൾ ഇങ്ങിനെ ആയതോ അതോ പണ്ടേ ഇങ്ങനെ ആയിരുന്നോ? ഇപ്പോൾ ഇങ്ങനെ ആയതാണെന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.എന്നാലും ഇങ്ങിനെയൊക്കെ എഴുതും അല്ലേ…. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോൾ… ഞാൻ കൂടുതൽ ഞെട്ടിക്കൊണ്ടിരിക്കുന്നു
ആ ദേശാഭിമാനി ലേഖകൻ വെറുതെ അവിടെ വന്നിരുന്നു അദ്ദേഹത്തിന്റെ സമയവും കളഞ്ഞല്ലോ. ഇത് വീട്ടിലിരുന്നു എഴുതിയാൽ മതിയായിരുന്നു
https://www.facebook.com/jalaja.madhavan/posts/3733306553380796















