കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 33 പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായി നൽകണമെന്നാണ് സ്വപ്‌ന ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
നേരത്തേ കീഴ്‌ക്കോടതി സ്വപ്‌നയുടെ ആവശ്യത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് സ്വപ്‌നാ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊഴിയിലെ വിവരങ്ങൾ പുറത്താകുന്നത് കേസ് അന്വേഷണത്തെ ബാധിക്കും, അന്തിമമായ റിപ്പോർട്ട് നൽകിയ ശേഷം മൊഴിപകർപ്പ് കൈമാറാമെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments