തിരുവനന്തപുരം: വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ സഫാരി പാർക്കിൽ എത്തിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ മയക്ക് വെടിവെച്ച് പിടികൂടാനാണ് ശ്രമം. പിൻ ഭാഗത്തെ പ്രവേശന കവാടത്തിൽ നിന്നുമാണ് കടുവയെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട് നിന്ന ശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കടുവയെ കണ്ടെത്താനായത്.
പത്ത് വയസ് പ്രായമുള്ള പെൺകടുവയാണ് സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ട് ഓടിയത്. കൂടിനുള്ളിലെ കമ്പി വളച്ചാണ് കടുവ രക്ഷപ്പെട്ടത്. ട്രീറ്റ്മെന്റെ് കേജ് എന്ന പ്രത്യേക കൂട്ടിലായിരുന്നു കടുവയെ പാർപ്പിച്ചിരുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോൺ ക്യാമറയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു.
മൂന്ന് ദിവസം മുൻപാണ് വയനാട് ആദിവാസി കോളനിയിൽ നിന്നും വനംവകുപ്പ് കടുവയെ പിടികൂടിയത്. കടുവ വയനാട്ടിൽ പത്തോളം ആടുകളെ കൊന്ന് തിന്നിരുന്നു. എന്നാൽ അവശനിലയിലായ കടുവയെ തിരിച്ച് കാട്ടിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് കൂട് പൊളിച്ച് രക്ഷപ്പെട്ടത്.
















Comments