ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,69,877 പേർക്ക് കൊറോണ സ്വിരീകരിച്ചു. ഇതുവരെ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 4,73,10,673 ആയി .
നിലവിൽ 1,20,86,920 പേരാണ് വിവിധ രാജ്യങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,667 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊറോണ മരണം 1,21,0983 ആയി. ലോകത്ത് രോഗമുക്തി നേടിയത് 3,40,12,770 പേരാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. ആകെ കൊറോണ സ്ഥിരീകരിച്ചത് 9,567,543 പേർക്കാണ്. മരണം 236,997 കടന്നു. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയും, മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. നേരത്തെ കൊറോണ കേസുകൾ കുറവുള്ള പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വര്‍ധിക്കുന്നതായി ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
















Comments