ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. നേരത്തെ കൊറോണ കേസുകൾ കുറവുള്ള പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,39,814 പേർക്ക് കൊറോണ സ്വിരീകരിച്ചു. ഇതുവരെ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 47,844,347 ആയി .
നിലവിൽ 12,272,291 പേരാണ് വിവിധ രാജ്യങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ലോകത്ത് ആകെ കൊറോണ മരണം 1,220,210 ആയി. ലോകത്ത് രോഗമുക്തി നേടിയത് 34,351,846 പേരാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. ആകെ കൊറോണ സ്ഥിരീകരിച്ചത് 9,692,528 പേർക്കാണ്. മരണം 238,641 കടന്നു. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയും, മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയാണ് കൊറോണ മുക്തിയിൽ മുന്നിൽ. 7,654,757 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്
















Comments