തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നാ സുരേഷിന് മാനസികസമ്മർദ്ദത്തിന് കുറവുള്ളതായി റിപ്പോർട്ടുകൾ.ജയിലിലെത്തിയ ആദ്യ നാളുകളിൽ സ്വപ്ന ആരോടും മിണ്ടാറില്ലായിരുന്നു. തുടർന്ന് കൗൺസിലിംഗിന് വിധേയയാക്കിയിരുന്നു. ആദ്യ നാളിൽ സ്വപ്നയ്ക്ക് രക്തസമ്മർദവും കൂടുതലായിരുന്നു.
ജയിലിനകത്തുള്ള മുരുകക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും ഏറെ നേരം സ്വപ്ന പ്രാർത്ഥനയ്ക്കെത്തും.മോട്ടിവേഷൻ ബുക്കുകളാണ് ജയിൽ ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കുന്നത്.
ജയിലിൽ സ്വപ്നയ്ക്ക് സസ്യാഹാരമാണ് നൽകുന്നത്. സ്വപ്നയുടെ ആവശ്യപ്രകാരമാണിതെന്നും സൂചനയുണ്ട്. 1,000 രൂപ വീട്ടിൽ നിന്ന് മണിയോർഡർ അയച്ചു കൊടുത്തിരുന്നു. ഇതുവെച്ച് ജയിൽ കന്റീനിൽ നിന്ന് ഇടയ്ക്കു ഭക്ഷണം വാങ്ങിക്കഴിക്കാം.
ആഴ്ചയിൽ ഒരിക്കൽ മാത്രം ഫോൺ ചെയ്യാനാണു ജയിലിൽ സ്വപ്നയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. അമ്മ, മക്കൾ, ഭർത്താവ് എന്നിവരെ മാത്രം വിളിക്കാം. കോഫെപോസ തടവുകാരിയായതിനാൽ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോൺ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതി.
കസ്റ്റംസ്, ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ മാത്രമെ ഫോണിൽ സംസാരിക്കാൻ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ചമാത്രമാണ് അടുത്ത ബന്ധുക്കളെ കാണാൻ അനുമതി നൽകിയിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമെ ബന്ധുക്കളെയും കാണാൻ അനുവദിക്കുകയുള്ളൂ.
Comments