കൊച്ചി: നടൻ വിനീതിന്റെ പേര് ദുരുപയോഗം ചെയ്ത് നർത്തകിമാർക്ക് തൊഴിലവസരം വാഗ്ദാനം ചെയതെന്ന് പരാതി. അമേരിക്കയിൽ നിന്നുള്ള വ്യാജ നമ്പരിൽ നിന്നാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിനീത് ഡിജിപിക്ക് പരാതി നൽകി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവച്ചത്.
വിനീതിന്റെ ശബ്ദത്തിൽ വാട്സ്ആപ്പ് കോൾ വന്നതായി അടുപ്പമുള്ളവർ അദ്ദേഹത്തെ അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംശയാസ്പദമായ കോൺടാക്ട്കളോട് പ്രതികരിക്കുകയോ മറുപടി നൽകുകയോ ചെയ്യരുതെന്ന് വിനീത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സിനിമാ താരങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കുന്നതും തട്ടിപ്പ് നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വിനീതിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന പേരിൽ ഇതിന് മുൻപും തട്ടിപ്പ് നടന്നിട്ടുണ്ട്.
Posted by Vineeth on Wednesday, November 4, 2020
Comments