പാകിസ്താനിലെ ചൈനീസ് സ്ഥാപനങ്ങളിലും പാക് പൗരന്മാരോട് കടുത്ത വിവേചനവുമായി ചൈന; മൗനം തുടർന്ന് ഇമ്രാൻ ഖാൻ

Published by
Janam Web Desk

ലാഹോര്‍: ചൈനയുടെ വ്യാപാര കുതന്ത്രത്തില്‍  അപഹാസ്യരായി പാകിസ്താന്‍.  പാകിസ്താനിലെ ചൈനീസ് സ്ഥാപനങ്ങളിലൽ  തൊഴില്‍ വിവേചനം നടക്കുന്നതായാണ് പാക് പൗരന്മാരുടെ പരാതി. മെട്രോട്രെയിന്‍ പദ്ധതിയ്‌ക്കായി സ്ഥാപിച്ചിരിക്കുന്ന ഓഫീസിലെ ജീവനക്കാരാണ് പരാതി നൽകിയത്. ഈ സ്ഥാപനത്തിലെ ഒരേ വിഭാഗത്തില്‍ ജോലിചെയ്യുന്ന ചൈനീസ്-പാക് ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ അന്തരമാണുള്ളതായാണ് പരാതി.  പഞ്ചാബ് മാസ്സ് ട്രാന്‍സിറ്റ് അതോറിറ്റി ഫോര്‍ ഓറഞ്ച് ലൈന്‍ മെട്രോ ട്രെയിന്‍( ഒ എല്‍ എം ടി) എന്ന വന്‍കിട പദ്ധതിയ്‌ക്കായാണ് ചൈന പാകിസ്താനില്‍ പുതിയ സ്ഥാപനം തുടങ്ങിയത്.

ഈ സ്ഥാപനത്തിൽ ചൈനീസ് ജീവനക്കാര്‍ക്ക് ചൈനീസ് കറന്‍സിയായ യുവാനിലും പാകിസ്താ നിലെ ജീവനക്കാര്‍ക്ക് പാക് കറന്‍സിയായ റുപ്പിയയിലുമാണ് ശമ്പളം നല്‍കുന്നത്. ഇതില്‍ യുവാന്റെ നിരക്ക് പാക് റുപ്പിയയേക്കാള്‍ 24 ഇരട്ടിയാണ്.

ആകെ 93 ചൈനീസ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഏറ്റവും തലപ്പത്തിരിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ ചൈനീസ് യുവാന്‍ മൂല്യത്തില്‍ വാങ്ങുന്ന ശമ്പളം 32 ലക്ഷം രൂപയാണ്. ഇതേ വകുപ്പിലെ അതേ തസ്തികയിലെ പാകിസ്താന്‍ ഉദ്യോഗസ്ഥന്റെ ശമ്പളം മൂന്നു ലക്ഷത്തിലും താഴെയാണ്. നേരത്തേയും ചൈനീസ് പദ്ധതികളില്‍ പാകിസ്താനികളെ അവഹേളിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജോലിസ്ഥലത്ത് നിസ്‌കരിച്ച ജീവനക്കാരെ ചൈനീസ് കമ്പനി  നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടിരുന്നു.  സംഭവത്തിൽ പാക് ഭരണകൂടം  ചൈനയോട് വിശദീകരണം പോലും ആവശ്യപ്പെട്ടിരുന്നില്ല. ഇത്തരം ആവർത്തിച്ചുവരുന്ന സംഭവങ്ങൾ ചൈനീസ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പാക് പൗരന്മാരുടെ മനോവീര്യം തകര്‍ക്കുന്നതായാണ് ആരോപണം.

Share
Leave a Comment