ജമ്മു കശ്മീരിലെ മാച്ചിൽ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റമുട്ടൽ . ഒരു ഭീകരനെ വധിച്ചു. മാച്ചിൽ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ ശ്രമം.നിയന്ത്രണ രേഖയുടെ വേലിക്ക് സമീപം ചലനം കണ്ടപ്പോൾ ആണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. രാത്രി മാച്ചിലിൽ നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
സുരക്ഷാ സേനയുടെ വെടിവെയ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും എകെ റൈഫിളും രണ്ട് ബാഗുകളും കണ്ടെടുത്തതായും കരസേനാ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
രണ്ടു രാത്രി മുഴുവനും ഭീകരരെ തടഞ്ഞു നിർത്തനായി സൈന്യം ശ്രമം നടത്തി. വീണ്ടും നുഴഞ്ഞുകയറാനുള്ള ശ്രമം തുടരുന്നതിനിടെയായിരുന്നു വെടിവെയ്പ്. പ്രദേശത്ത് ഇപ്പോഴും വെടിയൊച്ചകൾ കേൾക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഓപ്പറേഷൻ തുടരുകയാണെന്ന് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
Comments