കൊച്ചി: കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്യുന്നു. ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കോഫെപോസെ നിയമം ചുമത്തിയതോടെയായിരുന്നു ജയിൽ മാറ്റം. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെ തിരുവനന്തപുരം സെൻട്രൽ ജയിലേക്കും മാറ്റിയിരുന്നു.
നയതന്ത്ര ബാഗേജുവഴി പാഴ്സൽ വന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് സ്വപ്നയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.
Comments