വാഷിംഗ്ടണ്‍: അമേരിക്കയുടെ തന്ത്രപരമായ പ്രതിരോധവകുപ്പ് ആകെ ആശയക്കുഴ പ്പത്തിലെന്ന് റിപ്പോര്‍ട്ട്. ട്രംപിന് അനുകൂലമായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രസ്താവനയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ട്രംപിന് തുടര്‍ച്ചയായ രണ്ടാം തവണയും. ഭരിക്കാന്‍ പലരും സ്ഥാനമൊഴിഞ്ഞുകൊടുക്കണമെന്ന പ്രസ്താവനയാണ് ചര്‍ച്ചയായത്. ബൈഡന് വോട്ട് ലഭിച്ചിട്ടും ട്രംപ് വീണ്ടും അധികാരത്തില്‍ തുടരുമെന്ന സൂചന പോംപിയോയുടെ ഭാഗത്തുനിന്നുണ്ടായതാണ് പെന്റഗണെ അസ്വസ്ഥമാക്കിയത്.
തനിക്കൊപ്പം സഹകരിക്കാതിരുന്നവരെ വെട്ടിനിരത്തി ട്രംപ് നടത്തിയ തോല്‍വിയോടുള്ള പ്രതികരണത്തിലും പെന്റഗണ്‍ അസ്വസ്ഥമാണ്. നാല് ഉദ്യോഗസ്ഥരാണ് മാര്‍ക്ക് എസ്പര്‍ പുറത്തായതിന് പിന്നാലെ ജോലി രാജിവെച്ചത്. ട്രംപിന് അനുകൂലമല്ലാത്തവര്‍ തുടരരുതെന്ന് പോംപിയോ പറഞ്ഞതോടെ ആരാണ് പ്രസിഡന്റെന്ന ചോദ്യവും ഉയരുകയാണ്. ഔദ്യോഗി കമായി സ്ഥാനം കൈമാറാത്തതിനാല്‍ പലര്‍ക്കും പരസ്യപ്രസ്താവന നടത്താനും സാധിക്കാത്ത അവസ്ഥയാണുള്ളത്. പോംപിയോ തമാശ പറയുകയാണോ? ഭരണകാര്യത്തില്‍ ഇത്തരം പുകമറയുടെ ആവശ്യമെന്ത്? എന്നീ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്.
















Comments