തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ തർക്കത്തിൽ സിപിഐയിൽ കൂട്ടരാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജി വച്ചത്.
പിടിപി നഗർ വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. രാജി വച്ചവരിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി, വലിയവിള അറപ്പുര ബ്രാഞ്ച് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു.
അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്. ആദ്യ ഘട്ടം ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും മൂന്നാം ഘട്ടം ഡിസംബർ 14നും നടക്കും. ഡിസംബർ 16ന് ആണ് ഫലപ്രഖ്യാപനം.
Comments