വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണ്ണമായിട്ടില്ലെങ്കിലും പ്രതിരോധവകുപ്പിന്റെ നീക്കങ്ങള്‍ കൂടുതല്‍ ചടുലമാകുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ യാത്ര നിരന്തരം നടക്കുകയാണ്. യൂറോപ്പിലെ രാജ്യങ്ങളിലേയ്‌ക്കും ഗള്‍ഫിലേയ്‌ക്കുമുള്ള യാത്രയ്‌ക്കാണ് പോംപിയോ തുടക്കമിട്ടത്. ഇന്നലെ യൂറോപ്പിലേയ്‌ക്ക് പോംപിയോ യാത്രതിരിച്ചതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരത, തുര്‍ക്കിയുടെ നേതൃത്വത്തിലെ നിരോധനശ്രമങ്ങള്‍, അസര്‍ബൈജാന്‍-അര്‍മേനിയ വിഷയത്തിലെ ഇസ്ലാമികരാജ്യങ്ങളുടെ സമീപനം എന്നിവ ചര്‍ച്ചയാകുമെന്നാണ് സൂചന. ഇതിനിടെ ഗള്‍ഫിലെ അമേരിക്കയുടെ താവളങ്ങളുടെ ശാക്തീകരണം വര്‍ദ്ധിപ്പിക്കുമെന്നാണറിവ്.
പുതുതായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന ജോ ബൈഡന്‍ മുന്നോട്ട് വെച്ച അഫ്ഗാനിലും ഇറാഖിലും അമേരിക്കന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കണമെന്ന നിലപാടും പോംപിയോ നടപ്പാക്കും. ഇതോടൊപ്പം ഇസ്രയേലുമായി അറബ് രാജ്യങ്ങളുടെ ബന്ധം പുനരാരംഭിച്ചതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പോംപിയോ വിലയിരുത്തും. യാത്രയുടെ ഭാഗമായി ഫ്രാന്‍സ്, തുര്‍ക്കി, ജോര്‍ജ്ജിയ, ഇസ്രയേല്‍, യു.എ.ഈ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് പോംപിയോ എത്തുന്നത്.
















Comments