ലൗസേന്‍: ടോക്കിയോ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കുമായി ആരോഗ്യ പരിശോധനാ സംവിധാനം ഒരുക്കാന്‍ സംയുക്തതീരുമാനം. ബീജിംഗ് 2022 കമ്മിറ്റി, പാരാലിംബിക്‌സ് കമ്മിറ്റി, അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി, ശൈത്യകാല ഒളിമ്പിക്‌സ് കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന പരിശോധനാ സംവിധാനം എല്ലാ കായിക കേന്ദ്രത്തില്‍ ഉടന്‍ ഒരുക്കും. ഒപ്പം അന്താരാഷ്‌ട്ര മത്സര വേദികളിലും ഇത്തരം സംവിധാനം കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സജ്ജീകരിക്കാനാണ് തീരുമാനം.
കൊറോണ യാത്ര നിയന്ത്രണങ്ങള്‍ തുടരുകയാണ്. എന്നാല്‍ ബീജിംഗില്‍ 2022ല്‍ ഗെയിംസ് നടത്തേണ്ടതുമുണ്ട്. അതിനാല്‍ എല്ലാ കായികതാരങ്ങളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ സംവിധാനം അത്യാവശ്യമാണെന്ന് കമ്മറ്റി അറിയിച്ചു.
Comments