ജെനീവ: ആഗോളതലത്തില്‍ കൊറോണ വ്യാപനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന. ഇന്നലെ ഒറ്റ ദിവസം മാത്രം 6,57,312 പേര്‍ക്ക് ആഗോള തലത്തില്‍ കൊറോണ പുതുതായി കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇതുവരെ ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 5,31,64,803 ആയി. യൂറോപ്പിലും അമേരിക്കയിലും കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. 2,85,000 പേര്‍ക്കാണ് യൂറോപ്പില്‍ കൊറോണ ബാധിച്ചത്. അമേരിക്കയില്‍ പുതുതായി 2,69,000 പേര്‍ക്കും രോഗംബാധിച്ചു.
ആഗോളതലത്തിലെ മരണ നിരക്ക് 13 ലക്ഷം കടന്നു. 9797 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
















Comments