ശ്രീനഗർ : തനിക്കും ,താൻ ജനിച്ച മണ്ണിനും കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് സല്യൂട്ട് നൽകിയ ആ കുഞ്ഞ് കൈകൾക്ക് സൈന്യത്തിന്റെ ആദരം . നഴ്സറി ക്ലാസ് വിദ്യാര്‍ത്ഥിയായ നംഗ്യാലിനെ ഇന്തോ-ടിബറ്റൻ ബോർഡര്‍ പോലീസാണ് ആദരിച്ചത്.
നംഗ്യാലിന് ഒരു കുട്ടി യൂണിഫോം നല്കി. മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പില്‍ പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഐ.ടി.ബി.പി തന്നെ വീണ്ടും ട്വിറ്റര്‍ വഴി പുറത്തുവിട്ടു. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഐ.ടി.ബി.പി വീഡിയോ പുറത്തുവിട്ടത്.
വഴിയരികിൽ കാത്ത് നിന്ന് ഇന്തോ-ടിബറ്റന്‍ പോലീസിന് സല്യൂട്ട് നൽകിയതോടെയാണ് അതിര്‍ത്തി ഗ്രാമമായ ലഡാക്കിലെ ചുഷുള്‍ എന്ന സ്ഥലത്തെ 5 വയസ്സുകാരൻ നവാങ് നംഗ്യാലിനെ രാജ്യമറിഞ്ഞത്.
കശ്മീരിലെ ലേയിൽ നിന്ന് സൈനികർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത് . റോഡിലൂടെ സൈനികർ നടന്നുനീങ്ങുമ്പോൾ അരികിൽ നിന്ന് കുട്ടി സല്യൂട്ട് ചെയ്യുന്നു. ഇത് കണ്ട് സൈനികർ കുഞ്ഞിന് അടുത്തേക്ക് ചെല്ലുകയും കൃത്യമായി സല്യൂട്ട് ചെയ്യേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ.
Salute!
Happy and inspiring again…
Nawang Namgyal, the 5 years old student of LKG salutes Indo-Tibetan Border Police (ITBP) jawans near a border village in Ladakh. #Himveers pic.twitter.com/aoA30ifbnU
— ITBP (@ITBP_official) November 15, 2020
Comments