ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വരള്‍ച്ചയ്‌ക്ക് പരിഹാരമായി ജലസേചന പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി. വിന്ധ്യാചലത്തിന്റെ താഴ്‌വാരത്തിലെ ജില്ലകളായ മിര്‍സാപൂരിലേയും സോണഭദ്രയിലേയും കാലങ്ങളായുള്ള ജലദൗര്‍ലഭ്യമാണ് പരിഹരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി ‘ഹർ ഖർ നൾ യോജന’ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വ്വഹിച്ചത്.
അയ്യായിരത്തി അഞ്ഞൂറ് കോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന ജലസേചന പദ്ധതിയാണ് നടപ്പാക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിമൂലം 2995 ഗ്രാമങ്ങളിലേക്ക് ജലമെത്തും. ബുന്ദേല്‍ ഖണ്ഡിലെ വരണ്ടുണങ്ങിയ പ്രദേശങ്ങളിലെ 42 ലക്ഷം ജനങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം നേരിട്ട് ലഭിക്കുക. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കര്‍ഷകരുമായും പ്രധാനമന്ത്രി സംവദിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലെ വെള്ളത്തിനായുള്ള അലച്ചിലാണ് ഇനി അവസാനിക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
















Comments