ന്യൂയോര്‍ക്ക്: ബോക്സിംഗ് റിംഗിലെ കരുത്തന്‍ മൈക്ക് ടൈസണ്‍ വീണ്ടും ഇടിക്കൂട്ടി ലിറങ്ങുന്നു. നവംബര്‍ 28 ശനിയാഴ്ചയാണ് പോരാട്ടം നടക്കുന്നത്. റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിനാണ് ടൈസണ്‍ ബോക്സിംഗ് ഗ്ലൗസ് അണിയുന്നത്. 2005ലാണ് ടൈസണ്‍ ബോക്സിംഗ് റിംഗില്‍ നിന്നും പിന്മാറിയത്. നിലവില്‍ 54 വയസ്സുള്ള ടൈസണ്‍ 51 കാരനായ ജോണ്‍സണുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 8 റൗണ്ടുകളുള്ള മത്സരമാണ് നടക്കുന്നത്. ലോസ് ഏയ്ഞ്ചല്‍സിലെ സ്‌റ്റേപ്പിള്‍സ് സെന്ററിലാണ് പോരാട്ടം. സെപ്തംബര്‍ 12ന് തീരുമാനിച്ച മത്സരമാണ് രണ്ടു മാസം നീങ്ങിയത്.
ടൈസണ്‍ കഴിഞ്ഞ മെയില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ബോക്സിംഗ് ലോകം വീണ്ടും ഇതിഹാസ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും ടൈസണ്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. മത്സരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക എന്നാണ് അറിവ്.
വെറും 20-ാം വയസ്സില്‍ 1986ലാണ് ടൈസണ്‍ ആദ്യ ഹെവി വെയിറ്റ് കിരീടം ആദ്യമായി നേടിയത്. എതിരാളിയെ 37-0ന് ഇടിച്ചിട്ട് ലോക റെക്കോഡിട്ട ടൈസണ്‍ 1990 ഫെബ്രുവരിയിലാണ് റിംഗില്‍ വീണത്. തന്റെ പത്തുവര്‍ഷത്തെ അപരാജിത മുന്നേറ്റം അവസാനിച്ച് ജെയിംസ് ബസ്റ്റര്‍ ഡഗ്ലസിന്റെ ഇടിയേറ്റാണ് ടൈസൺ വീണത്. 1997 ജൂണില്‍ എതിരാളിയായ ഇവാന്‍ഡെര്‍ ഹോളിഫീല്‍ഡിന്റെ ചെവികടിച്ചു പറിച്ച് കുപ്രസിദ്ധി നേടിയ ടൈസണ്‍ പിന്നീട് കെവിന്‍ മാക്‌ബ്രൈഡിനോട് തീരുമാനിച്ചിരുന്ന മത്സരത്തില്‍ നിന്നും പിന്മാറിക്കൊണ്ട് തന്റെ പ്രൊഫഷണല്‍ ബോക്‌സിംഗ് കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.
















Comments