ലാഹോര്‍: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. രണ്ടാംഘട്ട പ്രതിഷേധറാലി മുപ്പതാം തീയതി മുള്‍ട്ടാനില്‍ നടക്കും. മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസാണ് റാലി നയിക്കുന്നത്. പാകിസ്താന് മുസ്ലീം ലീഗ് നാവാസ് വിഭാഗത്തിന്റെ ഉപാദ്ധ്യക്ഷ എന്ന നിലയിലാണ് മറിയം നേതൃത്വം നല്‍കുന്നത്. നവാസ് ഷെറീഫിന്റെ അമ്മ മേഗം ഷമീം അഖ്തറുടെ ഖബറടക്കം ഇനിയും നടത്തിട്ടില്ലെന്നതും മറിയം റാലിയില്‍ പങ്കെടുക്കുമോ എന്നതില്‍ സംശയം ഉണ്ടാക്കിയിരുന്നു
തന്റെ അച്ഛനെ നിരന്തരം പീഡിപ്പിക്കുന്ന ഭരണകൂടം പാകിസ്താനിലെ ജനങ്ങളെയാണ് പീഡിപ്പിക്കുന്നത്. എല്ലായിടത്തും ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാണ്. തന്റെ അച്ഛന്റെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും മറിയം പറഞ്ഞു . ജനുവരിയോടെ ഇമ്രാന്ഖാന് എന്ന കഴിവുകെട്ട പ്രധാനമന്ത്രിയെ പ്രതിപക്ഷവും ജനങ്ങളും താഴെയിറക്കും. അന്താരാഷ്ട്രതലത്തില്‍ പാകിസ്താന് ഇത്രയധികം ആരോപണങ്ങള്‍ നേരിട്ട ഒരു കാലഘട്ടമില്ലെന്നും മറിയം ആരോപിച്ചു.
















Comments