കാബൂള്: അഫ്ദഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായ പരിക്ക്.അഫ്ഗാനിലെ ഭീകരാക്രമണ വിഷയം അന്താരാഷ്‌ട്ര സമൂഹം സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്കെടുത്ത് മണിക്കൂറുകള്‍ക്കകമാണ് കാബൂളില്‍ സ്‌ഫോടനം നടന്നത്. കാബൂള്‍ നഗരത്തില്‍ വാഹനത്തില്‍ സ്ഥാപിച്ചിരുന്ന മാഗനറ്റിക് ബോംബാണ് പൊട്ടിത്തെറിച്ചത്. രണ്ടിടത്ത് സ്‌ഫോടനം നടന്നതായാണ് വിവരം. സ്ഫോടനത്തിൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രണ്ടു ദിവസം മുമ്പ് ഖണ്ഡഹാറില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഖണ്ഡഹാറിലെ അയിനോ മിനാ നഗരത്തിലാണ് ഈ ആഴ്ച ആദ്യം സ്‌ഫോടനം നടന്നത്.
















Comments