തെരഞ്ഞെടുപ്പിൽ തട്ടിപ്പില്ല ; റിപ്പബ്ലിക്കൻ പരാതി തള്ളി യു.എസ് അറ്റോർണി ജനറൽ

Published by
Janam Web Desk

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ. ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോ ബൈഡന്റെ നേതൃത്വത്തിലെ ഡെമോക്രാറ്റുകളും പലയിടത്തും തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ നടന്നുവെന്ന് ആരോപിച്ചിരുന്നു. ഈ വാദം തള്ളിയാണ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍ രംഗത്തെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യവും സുരക്ഷിതവുമായിട്ടാണ് നടന്നത്. ഈ തീയതി വരെ ഒരു തരത്തിലുള്ള തട്ടിപ്പും നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ആരെങ്കിലും‍ ആഗ്രഹിക്കുന്നതു പോലെ വോട്ടെടുപ്പിൽ തിരിമറി നടത്താൻ സാധിക്കില്ലെന്നും ബാര്‍ വ്യക്തമാക്കി. താന്‍ പുറകില്‍പോയ സംസ്ഥാനങ്ങളില് വോട്ടെടുപ്പിലും വോട്ടെണ്ണലിലും പോസ്റ്റല്‍ വോട്ടിംഗിലും‍ വ്യാപകമായ തട്ടിപ്പ് നടന്നുവെന്ന് ട്രംപ് തുടക്കം മുതല്‍ പരാതിപ്പെട്ടിരുന്നു.നിരവധി കേസ്സുകള്‍ ഇതുമായി ബന്ധപ്പെട്ട് ട്രംപ് നല്‍കിയെങ്കിലും കോടതി അവയെല്ലാം തള്ളിക്കളഞ്ഞു.

ജനുവരി 15നാണ് പുതിയ പ്രസിഡന്റും ഭരണകൂടവും അധികാരത്തിലേറുക. ജോബൈഡനും കമലാഹാരിസുമാണ് പ്രസിഡന്റും വൈസ്പ്രസിഡന്റുമായി അടുത്ത നാലുവര്‍ഷം അമേരിക്കയുടെ ഭരണം നിര്‍വ്വഹിക്കുക.

Share
Leave a Comment