കാന്‍ബറ: മൂന്നാം ഏകദിനത്തിൽ മദ്ധ്യനിര പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 42 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ്. 40 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും 16 റണ്‍സുമായി രവീന്ദ്ര ജയേജയുമാണ് ക്രീസില്‍.
ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കതില്‍ തന്നെ ധവാനെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കേയാണ് 16 റണ്‍സെടുത്ത ധവാനെ അബോട്ട് അഗറിന്റെ കയ്യിലെത്തിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം ബാറ്റിംഗിന് അടിത്തറയിട്ട വിരാട് കോഹ്ലി സ്‌കോര്‍ 82ലെത്തിച്ചു. 33 റണ്‍സെടുത്തു നില്‍ക്കേ ഗില്ലിനെ അഗര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി, മൂന്നാം വിക്കറ്റില്‍ ശ്രേയസ്സ് അട്ടര്‍ക്കൊപ്പം സ്‌കോര്‍ 100 കടത്തിയ കോഹ്ലി നില്‍ക്കേ ശ്രേയസ്സിനെ 19 റണ്‍സില്‍ സാംപ പുറത്താക്കി. തൊട്ടുപുറകേ 5 റണ്‍സില്‍ കെ.എല്‍.രാഹുലിനെ വീഴ്‌ത്തി അഗര്‍ വീണ്ടും ഇന്ത്യയ്‌ക്ക് തിരിച്ചടി നല്‍കി.
78 പന്തില്‍ 63 റണ്‍സ് നേടിയ കോഹ് ലിയെ ഹേസല്‍വുഡ് പുറത്താക്കി ഇന്ത്യയെ 5ന് 152 എന്ന നിലയിലേക്ക് വരിഞ്ഞുമുറുക്കി. ഏകദിനത്തില്‍ സച്ചിന്റെ നേട്ടം മറികടന്ന് കോഹ്‌ലി 12000 റണ്‍സ് എന്ന നേട്ടവും സ്വന്തമാക്കി.
















Comments