മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. ഷാക്തര്‍ ഡോണ്‍സ്റ്റീകാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ മുട്ടുകുത്തിച്ചത്.മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചപ്പോള്‍ ഏക ഗോളിന് ലിവര്‍പൂള്‍ അജാക്‌സിനെ തോല്‍പ്പിച്ചു. അവശേഷിച്ച മത്സരങ്ങളില്‍ അത്‌ലാന്റയെ മിഡിലാന്റ് സമ്മനിലയില്‍ തളച്ചപ്പോള്‍ മാര്‍സെല്ലിയും സാല്‌സ് ബര്‍ഗും ജയം നേടി.
റയല്‍ മാഡ്രിഡിനെതിരെ ഷാക്തര്‍ കരുത്തുറ്റ് പോരാട്ടമാണ് നടത്തിയത്. പ്രതിരോധ നിരയെ തകര്‍ത്ത് രണ്ട് ഗോളുകളും പോസ്്റ്റ്ിന് തൊട്ടടുത്തിനിന്നായിരുന്നു. ഡെന്റീനോയുമ മാനോര്‍ സോളമനുമാണ് ഷാക്തറിന്റെ വിജയ ശില്‍പ്പികള്‍. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ അലാവെസിനോട് 2-1ന് തോറ്റ ശേഷമുള്ള പരാജയത്തില്‍ റയല്‍ നാണക്കേടിലാണ്. പരിശീലകന്‍ സിദാന്‍ ടീമിന്റെ തോല്‍വിയെ ഗൗരവത്തിലാണ് വിലയികുത്തിയത്.
രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്റര്‍ മിലാന്റെ ജയം. മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനെയാണ് തോല്‍പ്പിച്ചത്. പരിക്കില്‍ നിന്നും മോചിതനായെത്തിയ റൊമേലൂ ലൂക്കാക്കുവെന്ന പ്രതിഭയുടം ഇരട്ട ഗോള്‍ മികവിലാണ് ഇന്റര്‍ ജയിച്ചത്. മാറ്റിയോ ഡാര്‍മിയാനും ടീമിനായി ഗോള്‍ നേടി.മോണ്‍ഷെന്‍ഗ്ലാഡ്ബാഷിനായി അലാസ്സാനേ പ്ലീയയുടെ ഗോളുകള്‍ ഇന്ററിന് വെല്ലുവിളിയായി.
ലിവര്‍പൂള്‍ അജാക്‌സ് മത്സരത്തില്‍ കര്‍ട്ടിസ് ജോനെസാണ് ഏക ഗോള്‍ നേടി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് ജയം നല്‍കിയത്. മറ്റൊരു മത്സരത്തില്‍ മാര്‍സെല്ലേ 2-1ന് ഒളിമ്പിയാ ക്കോസിനെ തോല്‍പ്പിച്ചു. 33-ാം മിനിറ്റില്‍ മാഡി കമാറയിലൂടെ മുന്നിലെത്തിയ ഒളിമ്പിയാക്കോസിനെതിരെ ലഭിച്ച രണ്ടു പെനാല്‍റ്റികളും വലയിലെത്തിച്ച് ദിമിത്രി പായേറ്റാണ് മാര്ഡസെല്ലയെ ജയിപ്പിച്ചത്.
Comments