മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിക്കണം : കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ശിവസേന

Published by
Janam Web Desk

മുംബൈ : മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേന. സേന മുഖപത്രമായ ‘ സാമ്ന’ യിലെഴുതിയ ലേഖനത്തിലാണ് ഈ ആവശ്യം.

പള്ളികളിലെ ഉച്ചഭാഷിണി ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.

മുസ്ലീം കുട്ടികൾക്കായി ബാങ്ക് വിളി മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാൽ പിന്നീട് മുസ്ലീം സമുദായത്തിന്റെ എതിർപ്പിനെ തുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു . ഇതിനു പിന്നാലെയാണ് പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശിവ സേന രംഗത്തെത്തിയത്.

ദിവസങ്ങൾക്ക് മുൻപാണ് ബാങ്ക് വിളിയെ പ്രകീർത്തിച്ച് സക്പാൽ രംഗത്തെത്തിയത് . താൻ ഒരു പള്ളിക്ക് സമീപമാണ് താമസിക്കുന്നതെന്നും , അതുകൊണ്ട് എല്ലാ ദിവസവും ബാങ്ക് വിളി കേൾക്കാൻ സാധിക്കുമെന്നും അത് അതിശയകരവും ശാന്തത നൽകുന്നതാണെന്നും സക്പാൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയുടെ മുസ്ലീം ഭാരവാഹികളുടെ പ്രതിനിധിസംഘമാണ് തന്നോട് ഇത് ആവശ്യപ്പെട്ടതെന്നും സക്പാൽ അവകാശപ്പെട്ടു. അതുകൊണ്ടാണ് മുസ്ലീം സമുദായത്തിലെ കുട്ടികൾക്കായി ബാങ്ക് വിളി മത്സരം നടത്തുക എന്ന ആശയം താൻ കൊണ്ടുവന്നതെന്നും സക്പാൽ പറഞ്ഞിരുന്നു

 

 

 

Share
Leave a Comment