ന്യൂഡല്‍ഹി: ദേശീയ സായുധസേനാ പതാക ദിനത്തില്‍ ആശംസകളുമായി
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. സായുധ സേനാ പതാക ദിനത്തില്‍ സൈനികരും അവരുടെ കുടുംബവും നാടിനായി ചെയ്യുന്ന ത്യാഗവും സേവനവും ഏവരും ഓര്‍ക്കണമെന്നും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആശംസാ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
‘കരസേനാ പതാക ദിനം സൈനികരേയും അവരുടെ കുടുംബാംഗങ്ങളോടുമുള്ള രാജ്യത്തിന്റേയും ജനങ്ങളുടേയും ആദരവ് പ്രകടിപ്പിക്കാന്‍ താന്‍ ഉപയോഗിക്കുകാണ്. ഇന്ത്യ നമ്മുടെ സൈനികരുടെ നിസ്വാര്‍ത്ഥവും ധീരവുമായ സേവനത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു. ഈ ദിനത്തില്‍ രാജ്യത്തെ മറ്റെല്ലാ ജനങ്ങളും സൈനികരുടെ ക്ഷേമത്തിനായി സംഭവനകള്‍ നല്‍കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’ പ്രധാനമന്ത്രി തന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
പതാകദിനത്തിത്തോടനുബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആംഡ് ഫോഴ്‌സസ് ഫ്്‌ലാഗ് ഡേ ഫണ്ട് എന്ന സായുധസേനാ ക്ഷേമ നിധിയിലേയ്‌ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്ന് പ്രതിരോധ മന്ത്രിയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇരുവരേയും ഔദ്യോഗിക വസതിയിലെത്തി കരസേനാ ഉദ്യോഗസ്ഥര്‍ പാതാക ബാഡ്ജുകളണിയിച്ച് സായുധസേനാ പതാക ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് നടത്തി ആശംസകളര്‍പ്പിച്ചു.
Comments