സിഡ്‌നി: അവസാന നിമിഷം വരെ നായകന്‍ നിന്നിട്ടും 12 റണ്‍സിനേറ്റ പരാജയം ഇന്ത്യക്ക് പാഠമെന്ന് കളി വിദഗ്ധര്‍. ഇന്ത്യയുടെ മദ്ധ്യനിരയുടെ പരാജയം ഉറപ്പുവരുത്തി ഓസീസ് നേടിയത് തന്ത്രപരമായ വിജയം. 5ന് 186 റണ്‍സ് നേടിയ ഓസീസ് നടത്തിയ എല്ലാ നീക്കവും ഇന്നലെ വിജയിച്ചു. ഇന്ത്യയ്‌ക്ക് സ്‌കോര്‍ അടിത്തറ നല്‍കേണ്ട കെ.എല്‍.രാഹുലിനെ പൂജ്യത്തിന് പുറത്താക്കി ഓസീസ് നടത്തിയത് ഏറ്റവും ശക്തമായ നീക്കമാണ്. പ്രധാന ബൗളറല്ലാത്ത മാക്‌സ് വെല്ലിനെക്കൊണ്ട് തന്നെ രാഹുലിനെ കുരുക്കിയെന്നതും ശ്രദ്ദേയമാണ്. ധവാനും കോഹ്‌ലിക്കും സ്‌കോര്‍ ചലിപ്പിക്കാനായെങ്കിലും തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും മികച്ച സ്‌കോര്‍ നേടി മുന്നേറേണ്ട സഞ്ജു നിരാശ സമ്മാനിച്ചു. മികച്ച ഫോമില്‍ ക്യാപ്റ്റന്‍ നില്‍ക്കേ സഞ്ജു അനിവാര്യമായി നേടേണ്ടിയിരുന്ന 20-30 റണ്‍സ് നഷ്ടപ്പെടുത്തിയത് ഇന്നലെ നിര്‍ണ്ണായകമായി. പരമ്പരയില്‍ ഒന്നും ചെയ്യാനാകാതെ പോയ താരമായി ശ്രേയസ്സ് അയ്യര്‍ വീണ്ടും പൂജ്യത്തിന് വീണപ്പോള്‍ ഇന്ത്യയുടെ തുറുപ്പു ചീട്ട് ഹാര്‍ദ്ദിക് പാണ്ഡ്യയെ നിലയുറപ്പിക്കാന്‍ വിടാതെ ഓസീസ് വീഴ്‌ത്തി. അവസാന ഓവറുകളിലെ സമ്മര്‍ദ്ദം മുഴുവന്‍ കോഹ്ലിക്കൊപ്പം പങ്കിടാന്‍ ജഡേജ കുറവ് ശരിക്കും നിഴലിച്ച ദിവസമായിരുന്നു ഇന്നലെ.
ബൗളിംഗില്‍ 3 വിക്കറ്റ് നേടി സ്വെപ്‌സണിന്റെ മികവ് ഓസീസിന് നേട്ടമായി. രാഹുലിനെ വീഴ്‌ത്തിയ മാക്‌സ്വെവെല്ലും പാണ്ഡ്യയെ വീഴ്‌ത്തിയ സാംപയുമാണ് യഥാര്‍ത്ഥത്തില്‍ ഓസീസിന്റെ വിജയ ശില്പികള്‍. കോഹ്ലിയെ വീഴ്‌ത്തി നിര്‍ണ്ണായ നിമിഷം സ്വന്തമാക്കി ആന്‍ഡ്രൂ തയീ കളി ആതിഥേയരുടെ കയ്യിലെത്തിച്ചു.
ഇനി 17-ാം തീയതിയാണ് നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് പിങ്ക് പന്തുപയോഗിച്ച് പകല്‍ രാത്രി മത്സരമായി അഡ്‌ലയ്ഡിലാണ് നടക്കുന്നത്. പരിശീലന മത്സരം ഓസീസ്-എ ടീമിനെതിരെ 11-ാം തീയതി ആരംഭിക്കും.
















Comments