ഒന്നടിച്ചാൽ പത്തായി മടക്കി നൽകുന്ന ഇന്ത്യൻ സൈന്യം , അത് ശരിക്കും അറിയാവുന്നവരാണ് പാക് സൈനികർ ,ഇന്ന് അവർ മറ്റൊന്നു കൂടി മനസ്സിലാക്കി , ഇന്ത്യൻ സൈനികരുടെ കനിവ് അതും സ്വന്തം രാജ്യത്തിലെ പെൺകുട്ടികൾ തന്നെയാണ് ഇന്ത്യൻ സൈനികരെ വാനോളം പുകഴ്ത്തുന്നതും .
പാക് അധിനിവേശ കാശ്മീരിൽ നിന്ന് അബദ്ധത്തിൽ അതിർത്തി കടന്ന് രണ്ടു പെൺകുട്ടികൾ അടുത്തിടെ ഇന്ത്യയുടെ ഭാഗത്ത് എത്തിയിരുന്നു, 17കാരിയായ ലൈബ സബെയറും, 13 കാരിയായ സന സബെയറും . അതിർത്തിക്ക് അപ്പുറത്തുള്ള അബ്ബാസ്പൂർ ഗ്രാമത്തിൽ നിന്നുള്ളവരാണിവർ.പിതാവ് ആറുമാസം മുമ്പ് മരിച്ചതോടെ നിരാലംബരായ ഇവർ വീടു വിട്ടിറങ്ങുകയായിരുന്നു .
തുടർന്ന് ഇരുവർക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി സുരക്ഷിതമായി ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി തിരികെ അയച്ചു.കൈ നിറയെ സമ്മാനങ്ങളും ,മധുര പലഹാരങ്ങളും നൽകിയാണ് ഇന്ത്യ പെൺകുട്ടികളെ യാത്രയാക്കിയത്.
തങ്ങളെ സഹോദരിമാരെ പോലെ സ്നേഹിക്കുകയും ,കരുതലോടെ മടക്കി അയക്കുകയും ചെയ്ത ഇന്ത്യൻ സൈനികരെ പറ്റി പെൺകുട്ടികൾ പറഞ്ഞ വാക്കുകളാണ് ഇന്ന് പാകിസ്താനിൽ ചർച്ചയായിരിക്കുന്നത് . ‘ അവരെല്ലാവരും ഞങ്ങളുമായി അടുത്തിടപഴകി . അവർ ഞങ്ങൾക്ക് ഭക്ഷണവും താമസിക്കാനുള്ള സ്ഥലവും നൽകി. ഞങ്ങളെ തിരികെ കൊണ്ടുവരാൻ എല്ലാവരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അവരുടെ ഇടപെടൽ വളരെ നല്ലതായിരുന്നു. ആദ്യം, അവർ ഞങ്ങളെ വീട്ടിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ കരുതി, പക്ഷേ ഇന്ന് ഞങ്ങൾ വീട്ടിലേക്ക് എത്തി . അവർ ശരിക്കും നല്ലവരാണ് ‘ ഇങ്ങനെ പോകുന്നു പെൺകുട്ടികളുടെ വാക്കുകൾ. ഇരുപത്തിനാല് മണിക്കൂറോളം സമയം ഈ പെൺകുട്ടികൾ ഇന്ത്യൻ സൈന്യത്തിന്റെ സംരക്ഷണയിലായിരുന്നു.
ഇന്ത്യൻ സൈനികരിൽ നിന്ന് തിരിച്ചടി മാത്രം കിട്ടി ശീലിച്ച പാകിസ്താനികളാകട്ടെ ഈ വാർത്ത ഹൃദയത്തിൽ സ്വീകരിക്കുകയും ചെയ്തു .
Comments