വീട്ടുവളപ്പില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പപ്പായ. ഇതു കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. പപ്പായ പഴുപ്പിച്ചും അതിനു പുറമേ പച്ച പപ്പായ കറി വെച്ചും തോരനാക്കിയും കഴിക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പപ്പായ കൊണ്ടൊരു സാമ്പാര്‍ തയ്യാറാക്കാം. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ പപ്പായ സാമ്പാര്‍. ഇതു തയ്യാറാക്കുന്നതിനായി പച്ചപപ്പായ എടുത്ത് കഷ്ണങ്ങളാക്കി നുറുക്കുക. ശേഷം പരിപ്പ് വേവിച്ചെടുക്കുക. അതിലേക്ക് കഷണങ്ങളാക്കി വെച്ചിരിക്കുന്ന പപ്പായയും, തക്കാളി, ഉള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിനു ഉപ്പു വെളളവും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പടി, മല്ലിപ്പൊടി, ഉലുവപ്പൊടി, സാമ്പാര്‍പ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക.
അവ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേയ്‌ക്ക് പുളി പിഴിഞ്ഞു ചേര്‍ത്ത് കൊടുക്കുക. അവ രണ്ടു മിനിറ്റ് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കുക. അടുപ്പ് ഓഫ് ചെയ്ത ശേഷം വെളിച്ചെണ്ണയില്‍ കടുകും പച്ചമുളകും വറുത്ത് ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ പപ്പായ സാമ്പാര്‍ തയ്യാര്‍. ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പപ്പായ. വിറ്റാമിന്‍സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്.
കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു. പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകം ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.
















Comments