മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ സ്വന്തമാക്കി മുന്‍നിര ടീമുകള്‍. ബയേണ്‍ മ്യൂണിച്ച്, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്്, മാഞ്ച്‌സ്റ്റര്‍ സിറ്റി, എഫ്.സി പോര്‍ട്ടോ എന്നിവരാണ് ജയിച്ചത്. ഇന്റര്‍ മിലാനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി നാലാം സ്ഥാനത്തേക്ക് ഗ്രൂപ്പില്‍ ഷാക്തര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
ബയേണ്‍ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ലോകോമോട്ടീവ് മോസ്‌കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. നിക്കളാസ് സുലേയും എറിക് മാക്‌സിമുമാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പില്‍ ബയേണാണ് മുന്നില്‍. അതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് അതേ ഗോള്‍ വ്യത്യാസത്തില്‍ സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചു. മരിയോ ഹെര്‍മോസോ, യാന്നിക് കരാസ്‌കോ എന്നിവരാണ് അത്‌ലറ്റികോവിനായി ഗോള്‍ നേടിയത്.
ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് 2-0ന് മോണ്‍ചെന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചു. കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയമൊരുക്കിയത്. ഇതേ ഗ്രൂപ്പില്‍ ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കിക്കൊണ്ട് ഷാക്തര്‍ ഗോള്‍രഹിത സമനില പിടിച്ചു.
ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാര്‍സെല്ലിയെ തോല്‍പ്പിച്ചു. ഫെറാന്‍ ടോറസ്സും സെര്‍ജീ അഗ്യൂറോയും സിറ്റിക്കായി ഗോള്‍ നേടിയപ്പോള്‍ മാര്‍സെല്ലിയുടെ ആല്‍വാരോയുടെ ഓണ്‍ ഗോളിലൂടെ സിറ്റിയുടെ ജയം 3-0ആക്കി. അതേ ഗ്രൂപ്പില്‍ എഫ്.സി.പോര്‍ട്ടോ 2-0ന് ഒളിമ്പിയാക്കോസിനെയും തോല്‍പ്പിച്ചു.ഒട്ടാവോ എമില്‍സണും മാത്തേയൂസ് യുറിബേയുമാണ് പോര്‍ട്ടോയ്‌ക്കായി ഗോള്‍ നേടിയത്.
Comments