മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന് കരുത്തായി രോഹിത് ശര്‍മ്മ ഇന്ന് ഓസ്ട്രേലിയയിൽ എത്തും. ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍ക്ക് ബി.സിസി.ഐ ട്വിറ്ററിലൂടെ ആശംസകളര്‍പ്പിച്ചു. ‘ രോഹിത് ഇന്ത്യന്‍ ക്രിക്കറ്റ് അക്കാദമിയുടെ ശാരീരിക ക്ഷമതാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ഇന്ന് ചേരും.’
പരിക്കുമൂലം ചികിത്സയിലായിരുന്ന രോഹിത് ഓസ്‌ട്രേലിയയിലെത്തിയാലും കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ശേഷമേ ടീമംഗങ്ങൾക്കൊപ്പം ചേരാനാകൂ. പതിനാലു ദിവസം സുരക്ഷാ ബബിള്‍ സംവിധാനത്തില്‍ നിർബന്ധിത ക്വാറന്റൈനിൽ ഹോട്ടലില്‍ കഴിയണം. ഈ വ്യവസ്ഥകാരണമാണ് ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമാകുന്നത്. എന്നാല്‍ രോഹിതിന് മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കാനാകും. ഇന്ത്യയ്‌ക്കായി ഇതുവരെ 32 ടെസ്റ്റ് മത്സരങ്ങളിലായി 53 ഇന്നിംഗ്‌സിലാണ് രോഹിത് കളിച്ചത്. ഇരട്ട സെഞ്ച്വറി നേട്ടത്തോടെ 2141 റണ്‍സാണ് ടെസ്റ്റ് സമ്പാദ്യം. ഇതില്‍ 6 സെഞ്ച്വറികളും 10 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. 2013ല്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനായാണ് അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്തയില്‍ തന്നെ കഴിഞ്ഞവര്‍ഷം ബംഗ്ലാദേശിനെതിരെയാണ് രോഹിത് അവസാനം കളിച്ചത്.
വരുന്ന വ്യാഴാഴ്ചയാണ് പകല്‍ രാത്രി മത്സരമായി ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് 26-ാം തീയതി മെല്‍ബണിലും മൂന്നാം ടെസ്റ്റ് ജനുവരി 7ന് സിഡ്‌നിയിലും നടക്കും. നാലാം ടെസ്റ്റ് 15-ാം തീയതിയുമാണ് നടക്കുന്നത്.
















Comments