കൊച്ചി ; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നില്‍ പോലീസിലെ ചില ഉദ്യോഗസ്ഥരായിരുന്നു എന്ന് സ്വപ്നയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദമുണ്ടെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. കസ്റ്റംസിനോട് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സംഭാഷണം റിക്കോര്‍ഡ് ചെയ്തതെന്നും എന്നാല്‍ ഉദ്യോഗസ്ഥന്റെ പേരറിയില്ലെന്നുമാണ് സ്വപ്നയുടെ മൊഴി.
ഇഡി കസ്റ്റഡിയിലിരിക്കെ കാവല്‍ നിന്ന് കേരളാ പോലീസാണ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥറെ ഫോണ്‍ തനിക്ക് നല്‍കിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു . ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു ശബ്ദസന്ദേശമായി പുറത്തുവന്നതെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണു കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.
Comments