കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ശക്തമായ വിജയം നേടി ബി.ജെ.പി. നിലവിലെ രണ്ടു സീറ്റുകളും നിലനിര്‍ത്തി പുതിയ മൂന്ന് ഡിവിഷനുകളും പിടിച്ചെടുത്താണ് ബി.ജെ.പി വിജയക്കൊടി പാറിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റുകളായ ചെറളായി, എറണാകുളം സെന്‍ട്രല്‍ എന്നീ ഡിവിഷനുകള്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി. അമരാവതി, എറണാകുളം സൗത്ത്, ,ഐലന്റ് നോര്‍ത്ത് എന്നീ മൂന്ന് ഡിവിഷനുകളിലും ബി.ജെ.പി തരംഗം സൃഷ്ടിച്ചു.
എറണാകുളം സെന്‍ട്രല്‍ ഡിവിഷനില്‍ ഹാട്രിക് നേട്ടം കൊയ്താണ് ബി.ജെ.പി മുന്നേറ്റം.സുധാ ദിലീപാണ് വീണ്ടും ജയം നേടിയത്. ശ്യാമളാ പ്രഭുവിന്റെ സിറ്റിംഗ് സീറ്റിലാണ് ചെറളായി ഡിവിഷന്‍ രഘു റാം ബി.ജെ.പിക്കായി ഉറപ്പിച്ചത്. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.വേണുഗോപാലിനെ ഒറ്റ വോട്ടിന് അട്ടിമറിച്ച ടി.പദ്മകുമാരിയാണ് അട്ടിമറി വിജയം നേടിയത്. എറണാകുളം സൗത്തില്‍ മിനി.ആര്‍.മേനോന്റെ ജയവും ബി.ജെ.പിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ നേട്ടമായി വിലയിരുത്തുന്നു.
Comments